വൈക്കം: വൈക്കം ഗവൺമെൻ്റ്ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്ക് പരിശീലനത്തിനായി സ്പോർട്ട്സ് കിറ്റ് വാങ്ങാൻ ധനസഹായം നൽകി സന്നദ്ധ സേവന സംഘടന. ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയാണ് വിദ്യാർഥികൾക്ക് സ്പോർട്ട്സ് കിറ്റ് വാങ്ങാൻ 15000രൂപ വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷിനു കൈമാറിയത്.
നഗരസഭവൈസ് ചെയർമാൻ പി.ടി.സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഹരിദാസൻ നായർ, സിന്ധുസജീവൻ, ബിന്ദുഷാജി, കായിക അധ്യാപകൻ ജോമോൻ ജേക്കബ്, സ്കൂൾ എഎംസി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുമേഷ് കുമാർ, ഞീഴൂർഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരായ ഷാജി അഖിൽ നിവാസ്,ജോയി മയിലംവേലി,സുധർമ്മിണി ജോസ് പ്രകാശ്, ശ്രുതി സന്തോഷ്, സിൻജാ ഷാജി എന്നിവർ സംബന്ധിച്ചു.