ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം
ഉദ്യോഗാർത്ഥികളുടെ യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക അടിസ്ഥാനമാക്കി അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.
മാനേജർ തസ്തികയിൽ മൊത്തം 97 ഒഴിവുകളും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 25 ഒഴിവുകളുമാണുള്ളത്. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ 63 ഒഴിവുകളും മാനേജർ(പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) 34 ഒഴിവുകളും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെപ്യൂട്ടി മാനേജർ (പ്രോഡക്ടസ്- ഡിജിറ്റൽ പ്ലാറ്റ്ഫോംസ്) തസ്തികയിലാണ് ഒഴിവുള്ളത്.
ഉദ്യോഗാർത്ഥികളുടെ യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക അടിസ്ഥാനമാക്കി അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.
എല്ലാ തസ്തികകളിലേക്കും ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം
15 മുതൽ 18 ലക്ഷം രൂപ വരെ ശമ്പളം; മുൻപരിചയം വേണ്ട, നുമലിഗഡ് റിഫൈനറി ലിമിറ്റഡിൽ അവസരം
മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം ബി എ (ഫിനാൻസ്), പി ഡി ഡിബി എ, പി ജിഡിബി എം, എം എസ് (ഫിനാൻസ്) സി എ യും അംഗീകൃത ബാങ്കിങ് സ്ഥാപനത്തിൽ സൂപ്പർവൈസറി മാനേജമെന്റ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. പ്രായം 25 നും 35 നും ഇടയിൽ
ശമ്പള സ്കെയിൽ- 85,920- 105280.
വിശദവിവരങ്ങൾക്ക്: https://sbi.bank.in/documents



