Tuesday, October 28, 2025
No menu items!
Homeവാർത്തകൾസ്റ്റാര്‍ലിങ്കുമായി കരാറിലെത്തി എയര്‍ടെലും ജിയോയും

സ്റ്റാര്‍ലിങ്കുമായി കരാറിലെത്തി എയര്‍ടെലും ജിയോയും

ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ സാറ്റ്ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും. സാറ്റലൈറ്റ് വഴി നേരിട്ട് ഇന്റര്‍നെറ്റ് ലഭിക്കുന്ന പുതിയ സാങ്കേതികവിദ്യ വ്യാപകമായത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സജീവമായി രംഗത്തുവന്നതോടെയാണ്. ഇപ്പോള്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് സേവനം ഇന്ത്യയിലേക്കും എത്തുകയാണ്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്നതിന് നിലവില്‍ ഭാരതി എയര്‍ടെല്ലുമായും റിലയന്‍സ് ജിയോതുമായി സ്‌പേസ് എക്‌സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കരാര്‍ പ്രകാരം ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ഫ്രണ്ടുകള്‍ വഴിയും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വില്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെയും ലോകത്തിലെ മുന്‍നിര ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ലിങ്കിന്റെയും സേവനങ്ങള്‍ ഇരുകമ്പനികള്‍ക്കും ഉപയോഗിക്കാം. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഗുണം ചെയ്യുമെന്ന് റിലയന്‍സ് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്.

ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സേവനമാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഒരു ‘ഇടനിലക്കാരന്റേ’യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍. മോശം കാലാവസ്ഥകള്‍ സാറ്റലൈറ്റ് ട്രാന്‍സ്മിഷനെ താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. കേബിള്‍ അല്ലെങ്കില്‍ ഫൈബര്‍ ഇന്റര്‍നെറ്റിനേക്കാള്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് താരതമ്യേന ചെലവേറിയതാണ്.

താരതമ്യേന സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗത മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. 100 എംബിപിഎസ് വേഗത വരെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഡൗണ്‍ലോഡിങ് വേഗത. നേരത്തെ 750 കെബിപിഎസ് വേഗതയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കൈവരിക്കാനായത്. എന്നാല്‍ സാങ്കേതികവിദ്യയിലെ പുരോഗതിയും പുതിയ ഉപഗ്രഹങ്ങള്‍ എത്തിയത് ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments