Tuesday, March 24, 2026
No menu items!
Homeവാർത്തകൾസ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു

സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു

കണ്ണൂർ: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എഎൻ സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് 1ന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബറിസ്താനിൽ.

പരേതരായ കെ പി അബൂബക്കറിന്റെയും എഎൻ ആസിയുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എഎൻ ഷാഹിർ (ബിസിനസ്), എഎൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments