Monday, December 22, 2025
No menu items!
Homeവാർത്തകൾസ്‌നേഹ കിറ്റ് നൽകി

സ്‌നേഹ കിറ്റ് നൽകി

ഇടുക്കി: ഓണക്കാലത്ത് സഹപാഠികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എല്‍ഇഡി ബള്‍ബുകളും അടങ്ങിയ സ്‌നേഹ കിറ്റ് നല്‍കുന്ന വർഷങ്ങളായുള്ള പദ്ധതി ഈ വർഷവും മുടക്കമില്ലാതെ നടത്തി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂള്‍.

എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓരോ ക്ലാസിലുമുള്ള അർഹരായ രണ്ടു കുട്ടികള്‍ക്ക് വീതം ആകെ 16 കിറ്റുകളാണ് സമ്മാനിക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ വസ്ത്ര വ്യാപാരികളുടെയും സുമനസ്സുകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ വസ്തുക്കള്‍ സമാഹരിച്ചത്. കൂടാതെ അമ്ബലക്കവല പാലിയേറ്റീവ് കെയറിലേക്കും നരിയംപാറ സ്‌നേഹശ്രമത്തിലേക്കും കിറ്റുകള്‍ നല്‍കും. സ്‌നേഹ കിറ്റ് വിതരണോദ്ഘാടനം കട്ടപ്പന എസ് എച്ച്‌ ഒ റ്റി.സി. മുരുകൻ, സ്‌കൂള്‍ അസി. മാനേജർ ഫാ. നോബി വെള്ളാപ്പള്ളില്‍, പ്രിൻസിപ്പല്‍ മാണി കെ .സി എന്നിവർക്ക് കൈമാറി നിർവഹിച്ചു. സ്‌കൂള്‍ പ്രിൻസിപ്പല്‍ മാണി കെ സി, അദ്ധ്യാപകരായ ജെ ജോജോ, ജിനു ജോസ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, സ്‌കൂള്‍ വാർഡ് കൗണ്‍സിലർ സോണിയ ജയ്ബി എന്നിവർ സംസാരിച്ചു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ജിന്റു ജോർജ്, വാളണ്ടിയർ ലീഡർമാരായ അർജുൻ അജിത്ത്, അല്‍ഫോൻസ സജി എന്നിവർ പരുപാടിക്ക് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments