ഏന്തയാർ : രണ്ട് ജില്ലകളെ യോജിപ്പിച്ച് പുല്ലകയാറിനു കുറുകെ 86 അടി നീളത്തിൽ തൂണുകളില്ലാതെ കമാനാകൃതിയിൽ നിൽക്കുന്ന പാലം പ്രളയം തകർത്ത ജനതയുടെ ഉയിർത്തെഴുനേൽപ്പ് ആകുന്നു. കോട്ടയം ജില്ലയിലെ ഏന്തയാറിനെയും ഇടുക്കി ജില്ലയിലെ മുക്കുളത്തിനെയും ബന്ധിപ്പിച്ചിരുന്ന പാലം 2021 ലെ മഹാപ്രളയത്തിൽ തകർന്നതാണ്.
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാൾക്കാർക്ക് യാത്ര ചെയ്യാനായി താൽക്കാലിക പാലം നിർമിച്ചു. 2024 ൽ പുതിയ പാലം പണി തുടങ്ങിയപ്പോൾ താൽക്കാലിക പാലം പൊളിച്ചു തോട്ടിൽ കൂടി യാത്ര ചെയ്തു തുടങ്ങി. മഴ തുടങ്ങിയപ്പോൾ കിലോമീറ്ററുകൾ യാത്ര ചെയ്തു വീട്ടിൽ എത്തേണ്ട ഗതികേടിലായി മുക്കുളം നിവാസികൾ.
ഒരു താത്കാലിക പാലം പണിയാൻ നാട്ടുകാർ തീരുമാനിച്ചപ്പോൾ KE കൺസ്ട്രക്ഷൻ ഉടമ നജീബും കൂടെ ചേർന്നു അങ്ങനെ വിരലിൽ എണ്ണാവുന്ന ദിവസം കൊണ്ട് പാലം പണി തീർന്നു അങ്ങനെ പ്രളയം രണ്ടാക്കിയ രണ്ട് കരകൾ വീണ്ടും ഒരുമിച്ച് യാത്ര തുടങ്ങി.