സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലുള്ള എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ഥിരം ലോക് അദാലത്തുകളിലെ അംഗമായി നിയമിക്കപ്പെടുന്നതിന് 2024-ലെ വിജ്ഞാപനം 8 പ്രകാരം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ ആറ് വരെ നീട്ടി. വിശദ വിവരങ്ങൾക്ക് കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വെബ്സൈറ്റായ kelsa.kealacourts.in സന്ദർശിക്കുക.