മലയിൻകീഴ് : തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കാട്ടാക്കട മണ്ഡലത്തില്‍ എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയും നിലവിലെ എം.എല്‍.എയുമായ അഡ്വ. ഐ. ബി. സതീഷിനു വേണ്ടി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ ചുവരെഴുത്തുകൾ തുടങ്ങി ക്കഴിഞ്ഞു. കൂടാതെ
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലെക്സ് ബോര്‍ഡുകളും സ്ഥാപിച്ചു. പ്രചരണാർത്ഥം ഞായറാഴ്ച മലയിൻകീഴ് ഐ. ബി. സതീഷിന് സ്വീകരണമൊരുക്കി.



