Saturday, April 11, 2026
No menu items!
Homeവാർത്തകൾസ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം റെക്കോര്‍ഡ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍ സ്ത്രീ വോട്ടർമാർ

സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം റെക്കോര്‍ഡ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍ സ്ത്രീ വോട്ടർമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍. കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഈ വര്‍ഷമാണ്. ആകെ സ്ത്രീ വോട്ടര്‍മാരില്‍ 81.19 % ഇത്തവണ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാള്‍ 7.25 ശതമാനം ആണ് ഇക്കുറി വര്‍ധന. പുരുഷ – സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്.
സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,39,21,868 പേര്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു. കണക്കുകള്‍ പ്രകാരം 1,13,03,016 സ്ത്രീ വോട്ടര്‍മാര്‍ ഇക്കുറി വോട്ട് ചെയ്തു. 2021ല്‍ 1,41,64,697 സ്ത്രീ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ല്‍ 73.94 % സ്ത്രീ വോട്ടര്‍മാരുടെ പോളിങ്ങാണ് രേഖപ്പെടുത്തിയത്.
1987ലായിരുന്നു ഇതിന് മുമ്പ് സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പോളിങ് ശതമാനം. 1987ല്‍ 80.58% സ്ത്രീ വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments