മലയിന്‍കീഴ് : സ്തനാര്‍ബുദത്തെ കുറിച്ച് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അവബോധം വളര്‍ത്തുന്നതിനായി മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐ.എം.എ. നേമം ശാഖയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.സിന്ധു ഉദ്ഘാടനം ചെയ്തു. ഡോ.ഇന്ദിരഅമ്മ, ഡോ.മോഹനന്‍നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 80-ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ക്യാമ്പില്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.



