Monday, December 22, 2025
No menu items!
Homeവാർത്തകൾസ്കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാൻ ബാലാവകാശ...

സ്കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി

തിരുവനന്തപുരം: സ്കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഇടപ്പെട്ട് ബാലാവകാശ കമ്മീഷൻ. രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൂടാതെ കുട്ടിയുടെ ചികിത്സക്കായി വന്നിട്ടുള്ള മുഴുവൻ ചെലവുകളും സ്കൂൾ മാനേജർ വഹിക്കേണ്ടതാണെന്നും കമ്മിഷൻ അംഗം എൻ സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.

ക്ലാസ്സിൽ  ഗ്രൂപ്പ് ഫോട്ടോ എടുക്കുവെ ഗുഡ് ഷെപ്പേർഡ് കിന്റർഗാർഡൻ സ്കൂളിലെ യുകെജി വിദ്യാർത്ഥിക്ക് ബെഞ്ചിന്റെ മുകളിൽ നിന്ന് വീണ് പരിക്കേൽക്കുകയായിരുന്നു. ഹർജിയും റിപ്പോർട്ടുകളും രേഖകളും മൊഴിയും കമ്മീഷൻ സമഗ്രമായി പരിശോധിച്ചു. സമയത്ത്  ചികിത്സ ലഭ്യമാക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം ഉണ്ടായതായും കമ്മിഷൻ വിലയിരുത്തി.

കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നൽകുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും സ്കൂളിലെ അധ്യാപകർക്കും പ്രിൻസിപ്പൽ, എച്ച്എം എന്നിവർക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും സ്കൂൾ മാനേജർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments