തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഇന്ക്ലൂസീവ് മത്സര ഇനങ്ങൾ ഇന്ന് ആരംഭിക്കും. മത്സരങ്ങൾ നടക്കുന്നത് 12 വേദികളിലാണ്.സവിശേഷ പരിഗണന അർഹിക്കുന്ന 1500 ഓളം കുട്ടികളാണ് ഇത്തവണ ഇന്ക്ലൂസിവ് കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത്.അത്ലറ്റിക്സ്, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങി ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പെൺകുട്ടികൾക്ക് ബോഷേ, ആൾക്കുട്ടികൾക്ക് ക്രിക്കറ്റ് എന്നീ രണ്ട് ഇനങ്ങൾ കൂടി ഇത്തവണ പുതിയതായി ഉൾപെടുത്തിയിട്ടുണ്ട്.അതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കേണ്ട മത്സരങ്ങൾ ഇൻക്ലൂസീവ് ക്രിക്കറ്റ് വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റിയത്. പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.



