സ്കൂള്‍ വിനോദയാത്രയുടെ ഭാഗമായി ഉത്തര കന്നടയിലെ മുരുഡേശ്വർ ബീച്ചിലെത്തിയ വിദ്യാർത്ഥിനികള്‍ തിരയില്‍പ്പെട്ടു. തിരയില്‍പ്പെട്ട 7 പേരില്‍ മൂന്നു പേരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുന്നു. കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി എത്തിയത്.
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ ഒമ്ബതാം ക്ലാസുകാരികളായ മൂന്ന് പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം ഉത്തര കന്നഡയിലെ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചത് . സ്കൂള്‍ വിനോദയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയതായിരുന്നു. വൈകുന്നേരത്തോടെ സംഘം ബീച്ചിലെത്തി. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികള്‍ കടലിലിറങ്ങിയാതായി പറയുന്നു
7 വിദ്യാർത്ഥിനികള്‍ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. 7 പേരും കൂറ്റൻ തിരമാലയില്‍ കുടുങ്ങി കടലിലേക്ക് ഒഴുകിപ്പോയി. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റ് 4 പേരെ രക്ഷിക്കാനായില്ല. നിലവില്‍ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്, മറ്റ് മൂന്ന് വിദ്യാർത്ഥികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോലാർ ജില്ലയിലെ മുള്‍ബഗല്‍ സ്വദേശികളായ ശ്രീവന്ദതി, ദീക്ഷിത, ലാവണ്യ, വന്ദന എന്നിവരാണ് കടലില്‍ ഒഴുക്കില്‍ പെട്ടത്.