ന്യൂഡൽഹി: തട്ടിപ്പുകൾ പെരുകുന്നതിനിടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. 5,000 ‘സൈബർ കമാൻഡോകൾ’, വെബ് അധിഷ്‌ഠിത ഡേറ്റ രജിസ്ട്രി, സൈബർ കുറ്റകൃത്യ വിവരങ്ങൾ പങ്കിടുന്നതിനുള്ള പോർട്ടൽ എന്നിവയടക്കമുള്ള സംരംഭങ്ങളാണു പ്രഖ്യാപിച്ചത്. ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനായി സംശ യിക്കപ്പെടുന്നവരുടെ ദേശീയ രജിസ്ട്രിയും തയാറാക്കും.
സൈബർ കുറ്റകൃത്യങ്ങൾക്ക് അതിരുകളില്ലെന്നും സൈബർ സുരക്ഷയില്ലാതെ രാജ്യസുരക്ഷ അസാധ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ സൈബർക്രൈം കോ-ഓർ ഡിനേഷൻ സെന്ററി ന്റെ (ഐ4സി) ആദ്യ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരിശീലനം ലഭിച്ച ഉദ്യോഗസ്‌ഥരുടെയും സി.ബി.ഐ. അടക്കമുള്ള കേന്ദ്ര ഏൻസികളുടെയും പ്രത്യേക വിഭാഗമാകും സൈബർ കമാൻ ഡോസ്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻന്റർ (സി.എഫ്.എം.സി.) രൂപീകരിക്കുമെന്നും ഷാ പ്രഖ്യാപിച്ചു. പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്മെന്റ് അഗ്രഗേറ്റർമാർ, ടെലികോം സേവന ദാതാക്കൾ, ഐടി സ്‌ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളെയും സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള നിയമ നിർവഹണ ഏജൻസികളെയും ഉൾപ്പെടുത്തിയാകും സെ ന്റർ രൂപീകരിക്കുക.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര നടപടിക്കും സഹകരണത്തിനും ഈ ഏജൻസികളെല്ലാം ഒരുമിച്ച് പ്രവർത്തിക്കും. നിയമനിർവഹണത്തിൽ സഹകരണ ഫെഡറലിസത്തിന്റെ ഉദാഹ രണമായി സെന്റർ പ്രവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മേവാത്ത്, ജംതാര, അഹമ്മദാബാദ്,ഹൈദരാബാദ്, ചണ്ഡീഗഡ്, വി ശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളിൽ ഏഴ് സംയുക്‌ത സൈബർ കോ-ഓർഡിനേഷൻ ടീമുകളുടെ രൂപീകരണം മികച്ച ഫലം നൽകിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ സംയുക്‌തമായി അന്വേഷിക്കുന്നതിനുള്ള വേദിയായ സമന്വയ പ്ലാറ്റ്ഫോം സൈബർ സുരക്ഷയിലേക്കുള്ള സുപ്രധാന ചുവടാണ് അമിത് ഷാ പറഞ്ഞു.



