Monday, July 7, 2025
No menu items!
Homeവാർത്തകൾസൈനിക മേധാവികളുടെ ദേശീയതല ചർച്ചയിൽ പാനൽ മെമ്പറായി പങ്കെടുത്ത ഇഷാൻ മേച്ചേരിയെ കെ.പി.എം.എസ് അനുമോദിച്ചു

സൈനിക മേധാവികളുടെ ദേശീയതല ചർച്ചയിൽ പാനൽ മെമ്പറായി പങ്കെടുത്ത ഇഷാൻ മേച്ചേരിയെ കെ.പി.എം.എസ് അനുമോദിച്ചു

ബ്രഹ്മമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ സൈനിക മേധാവികളുടെ ദേശീയ തല ചർച്ചയിൽ (23.10.2024) ദേശീയോത്ഗ്രഥനം എന്ന വിഷയത്തിൽ പാനൽ മെമ്പറായി പങ്കെടുത്ത HSS & VHSS ബ്രഹ്മമംഗലത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇഷാൻ മേച്ചേരിയെ കെപിഎംഎസ് 1281 നമ്പർ ശാഖാ കുടുംബ സംഗമത്തിൽ വച്ച് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ മൊമന്റോ നൽകിയും തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ ഷാൾ അണിയിച്ചും അനുമോദിച്ചു.

ദേശീയ തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികൾക്കാണ് അവസരം ലഭിച്ചത്. ചർച്ചയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇഷാൻ. ശാഖാ പ്രസിഡൻ്റ് രണദേവ് മണിയൻകുന്ന് അധ്യക്ഷത വഹിച്ചു. സി.എ.കേശവൻ, ജമീലഷാജു, മിനിസിബി, സനൽകുമാർ, എം.ടി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments