അടൂർ: പുതുശ്ശേരിഭാഗം സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാളും, കൺവെൻഷനും, എട്ട് നൊമ്പാചരണവും സെപ്റ്റംബർ1 മുതൽ 8 വരെ നടക്കുന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊടി ഉയർത്തൽ ചടങ്ങ് ഇടവക വികാരി ഫാദർ ബിജിൻ K ജോൺ നിർവഹിച്ചു.
ഒന്നാം തീയതി മുതൽ എട്ട് ദിവസവും സന്ധ്യാ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടക്കും. മൂന്ന്ദിവസം കൺവൻഷൻ, ഏഴാം ദിവസം
സെൻ്റ് മേരീസ് ഓർത്തഡോക്സ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന “റാസ” വയലാ കുരിശടി എത്തി ധൂപ പ്രാർഥനക്ക് ശേഷം മടങ്ങി എത്തുന്നു. തുടർന്ന് ഉപാസന കലാസമിതിയുടെ ചെണ്ട മേളം ഫ്യൂഷൻ, ഡ്രീംസ് ഓഫ് എയ്ഞ്ചൽ അവതരിപ്പിക്കുന്ന ബാൻഡ് മേളവും, ഡിസ്‌പ്ലേയും.
എട്ടാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, നേർച്ച വിളമ്പ് തുടർന്ന് ക്യാൻസർ, തളർവാത രോഗികൾക്ക് ചികിത്സാ ധന സഹായം, ഉന്നത വിജയം വരിച്ചവർക്കുള്ള സ്കോളർഷിപ്പ് വിതരണം.