മൈനാഗപ്പള്ളി: ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥത്തികൾക്കായി നടപ്പിലാക്കുന്ന നിബോധിത പദ്ധതിയുടെ മേഖലാ തല സെമിനാർ വടക്കൻ മൈനാഗപ്പള്ളി നവോദയ ഗ്രന്ധശാലയിൽ വെച്ചു ജില്ലാ പഞ്ചായത്തു ക്ഷേമകാര്യ ചെയർമാൻ അനിൽ എസ്സ് കല്ലേലിഭാഗം ഉൽഘാടനം ചെയ്തു. മുൻ പഞ്ചായത്തു പ്രസിഡന്ററ് പി. എം സെയ്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറിയസ് പരീശീലന കേന്ദ്രം ഡയർ ക്ടർ തൊടിയൂർ ലിയോ വിഷയം അവതരിപ്പിച്ചു. വയലിത്തറ രവി, ശൂരനാട് അജി, വിനേഷ് , രാജു എന്നിവർ സംസാരിച്ചു.