തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍ആര്‍കെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റ, നിയമബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ 10 മുതല്‍ 12.30 വരെ തൈക്കാട് കിറ്റ്സ് ക്യാമ്പസ് ഹാളിലാണ് പരിപാടി.
നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. കിറ്റ്സ് (KITTS) ഡയറക്ടർ ഡോ. ദിലീപ് എം.ആർ ആശംസ അറിയിക്കും. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി ഡോ. എല്‍സാ ഉമ്മന്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗ്ഗനൈസേഷന്‍ (ILO) നാഷണൽ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. നേഹ വാധ്വാൻ, മാധ്യമപ്രവര്‍ത്തകരും ലോകകേരള സഭാ പ്രതിനിധികളുമായ അനുപമ വെങ്കിടേശ്വരന്‍, താന്‍സി ഹാഷിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി റ്റി സ്വാഗതവും, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ.ബി. രാജേന്ദ്രന്‍ നന്ദിയും പറയും.