Monday, December 22, 2025
No menu items!
Homeവാർത്തകൾസു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ പ്രളയം 303 പേർ മരിച്ചു , വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 300 ഓളം പേരെ...

സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ പ്രളയം 303 പേർ മരിച്ചു , വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 300 ഓളം പേരെ കാണാതായി

ജക്കാര്‍ത്ത: കനത്ത മഴയെത്തുടർന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ ഉണ്ടായ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മരിച്ചവരുടെ എണ്ണം 303 ആയി. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് വലിയ ദുരിതത്തിന് കാരണം. മുന്നൂറോളം പേരെ കാണാനില്ലെന്നാണ് വിവരം. സു​​​മാ​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ലെ 15 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. 17,000 വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​യെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയുടെ വലിയ ഭാഗങ്ങൾ ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയിൽ വലയുകയാണ്.

മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവ‍ർത്തനം തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസ്സം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തോനേഷ്യ സൈനിക മേധാവി സുഹര്യാന്റോ വാ‍ർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് ദിവസം മുമ്പ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സിമെലു ദ്വീപില്‍ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഴ ശക്തമായത്. നേരത്തെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments