ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത
വില്യംസ് ബഹിരാകാശ നിലയത്തില്‍ അകപ്പെട്ട
അവസ്ഥയിലാണ്. 45 ദിവസമാണ് സ്റ്റാര്‍ലൈനറിന്റെ
ഡോക്കിങ് കാലാവധി. അതായത് 45 ദിവസങ്ങള്‍ ഇതു
സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി
ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോള്‍
നാസ അധികൃതരുടെ ശ്രമം. ന്യൂമെക്സിക്കോയില്‍
സ്‌റ്റാര്‍ലൈനറിന്റെ ത്രസ്‌റ്റര്‍ തകരാര്‍ പരിഹരിക്കുന്നതു
സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്താണ്
പ്രശ്നമെന്നു കണ്ടെത്താനായുള്ള പരീക്ഷണമാണ്
ഇത്. 3 ആഴ്ചകളെടുത്താകും പരീക്ഷണം
പൂര്‍ത്തിയാകുകയെന്നാണു കരുതുന്നത്.
സ്‌റ്റാലൈനറിന്റെ 28 ത്രസ്‌റ്ററുകളില്‍ 5 എണ്ണത്തിനു
തകരാര്‍ നേരിട്ടതുകൊണ്ടാണ് വൈകിയത്. ബോയിങ്
നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രൊപ്പൾഷന്‍
സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി ഇതില്‍ നാലു
ത്രസ്‌റ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഒരു ത്രസ്റ്റര്‍
ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. 8 ദിവസമായിരുന്നു
ഈ ത്രസ്റ്ററിന്റെ കാലാവധി.
നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ്
സ്‌റ്റാര്‍ലൈനര്‍ പേടകത്തിലാണു സുനിതയും
എത്തിയത്. എന്നാല്‍ പേടകത്തിന്റെ ്രസ്‌റ്ററുകള്‍
തകരാറിലായതോടെ സുനിത ഇതിനുള്ളില്‍
കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ
തിരിച്ചുവരവ് സംഭവിക്കാന്‍ ഇനി
മാസങ്ങളെടുത്തേക്കുമെന്നാണ് നാസയുടെ
ഇപ്പോഴത്തെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും പേടിക്കേണ്ട യാതൊരു
കാര്യവുമില്ലെന്നു നാസ പറയുന്നു.
..