വൈക്കം: കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി 2021ൽ വൈക്കം കായലോര ബീച്ചിൽ നട്ടുവളർത്തിയിരുന്ന നെല്ലിമരം അഷ്ടമി കച്ചവടത്തിൻ്റെ മറവിൽ വെട്ടിനശിപ്പിച്ചതിൽ ഇന്ദിരാജിപരിസ്ഥിതി സമിതി പ്രതിഷേധിച്ചു. മുൻനഗരസഭ ചെയർപേർസൺ രേണുകരതീഷും വൈസ് ചെയർമാൻ പി.ടി.സുഭാഷും ചേർന്ന് നട്ട നെല്ലിമരം വെട്ടിക്കളഞ്ഞത് ടീച്ചറോടുള്ള അവഹേളനവും വൈക്കത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കവുമാണെന്ന് ഇന്ദിരാജിപരിസ്ഥിതി സമിതി ആരോപിച്ചു. പരിസ്ഥിതി സമിതി പ്രസിഡൻ്റ് ഇടവട്ടം ജയകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി. ചന്ദ്രശേഖരൻ, വി. അനൂപ്,പി. ജോൺസൺ ,വർഗീസ് പുത്തൻചിറ, പി.കെ. മണിലാൽ,കെ. സുരേഷ്കുമാർ , വൈക്കംജയൻ എന്നിവർ പ്രസംഗിച്ചു.