ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണിത്. ഇന്നലെ വൈകുന്നേരത്തോടെയാണ് യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ ചെക്കപ്പിന് പോയ യെച്ചൂരിയ്‌ക്ക് ന്യൂമോണിയ പിടിപ്പെട്ടിട്ടുണ്ടെന്ന് മനസിലായതോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നുവെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും സിപിഎം നേതാക്കൾ പറയുന്നു.