Sunday, December 21, 2025
No menu items!
Homeവാർത്തകൾസി പി ഐ നേതാവും, പണ്ഡിതർ മഹാസഭ മുൻ ജന.സെക്രട്ടറിയുമായ വി എൻ എസ് പണ്ഡിതർ...

സി പി ഐ നേതാവും, പണ്ഡിതർ മഹാസഭ മുൻ ജന.സെക്രട്ടറിയുമായ വി എൻ എസ് പണ്ഡിതർ അന്തരിച്ചു

എരുമേലി :സി പി ഐ നേതാവ് വി എൻ എസ് പണ്ഡിതർ (87) അന്തരിച്ചു. ഭാര്യ കറുകച്ചാൽ ചെരിവുപുരയിടത്തിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ബീനാകുമാരി (റിട്ട.നേഴ്‌സിങ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ് കോട്ടയം), റീനാകുമാരി, ഷീനാകുമാരി (എ.എം സപ്ലൈകോ കാഞ്ഞിരപ്പള്ളി), ഷിബുകുമാർ (ജില്ലാ പോലീസ് ഓഫീസ് കോട്ടയം), ഷിജുകുമാർ (ജനയുഗം പത്തനംതിട്ട ജനറൽസെക്രട്ടറി അഖില കേരള പണ്ഡിതർ മഹാജനസഭ), ഷീജാകുമാരി (ലോ വകുപ്പ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം) മരുമക്കൾ: പരേതനായ ഷാജി കുമരകം, കെ കെ രാജു പാറത്തോട്, ജയപ്രകാശ് മണിമല, ഷൈല പാമ്പാടി, ആശ ചന്ദ്രൻ (എസ് വി ഒ കൂവപ്പളളി), അഡ്വ.വിനോജ് തിരുവനന്തപുരം.

സംസ്കാരം ഇന്ന് ( 19 / 10 /2024 ശനിയാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് എരുമേലി പാത്തിക്കക്കാവിലുള്ള വീട്ടുവളപ്പിൽ. സി പി ഐ പാർട്ടി എരുമേലി ലോക്കൽ സെക്രട്ടറി, താലൂക്ക് അസി.സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, എ ഐ ടി യൂ സി ജില്ലാ ഭാരവാഹി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ് ലോഡ് & ടിംബർ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964-1982 വരെയും 1990-94 വരെയും അഖില കേരള പണ്ഡിതർ മഹാജനസഭ ജനറൽസെക്രട്ടറിയായും പ്രവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments