കുറവിലങ്ങാട്: സ്പെഷ്യൽ ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ മികച്ച പ്രോഗ്രാം മാനേജറായി കേരള പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് ആണ് കേരളത്തിൽ നിന്നുള്ള സിസ്റ്റർ റാണി ജോയെ തെരഞ്ഞെടുത്തത്. കോട്ടയം ജില്ലയിലെ മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ റാണി ഇപ്പോൾ നോർത്ത് കർണാടകയിൽ ഹോളിക്രോസ് കെയർ സെൻ്റർ എന്ന സ്ഥാപനത്തിൻ്റെ രൂപീകരണ പ്രവർത്തനങ്ങളിലാണ്.