ചെങ്ങമനാട്: ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടം കാഴ്ചവെച്ചവർക്ക് സ്‌കൂള്‍ അക്കാഡമി നൽകുന്ന ‘സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന’ അധ്യാപകപുരസ്‌കാരം എറണാകുളം സെന്റ് തെരേസാസ് സി ജി എച്ച് എച്ച് എസ്സിലെ സിസ്റ്റര്‍ നിരഞ്ജനയ്ക്ക് ലഭിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികവുറ്റ രീതിയിലുള്ള അധ്യാപനം, വ്യത്യസ്തങ്ങളായ കലാലയ – വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രതിബദ്ധത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയ്ക്ക് നല്കിയിട്ടുള്ള സംഭാവനകള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് നൽകുന്നത്.
സിസ്റ്റർ നിരജ്ഞനയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യു ട്യൂബ് പഠന വിഡിയോകള്‍ എന്നിവ അവാർഡ് നിർണ്ണയത്തിൽ വലിയ പങ്കാണ് വഹിച്ചത്.