കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഉപാധികളോടെ സിനഡ് കുര്‍ബാന നടത്തും. സാധ്യമായ പള്ളികളില്‍ നാളെ ഒരു കുര്‍ബാന അര്‍പ്പിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാന സിനഡ് കുര്‍ബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയില്‍ ഒരു പള്ളിയില്‍ മാത്രമാകും സിനഡ് കുര്‍ബാന നടത്തുക. ഉപാധികളോടെയാകും സിനഡ് കുര്‍ബാന അര്‍പ്പണം.