ഡമാസ്കസ്: വർഷങ്ങളായി ആഭ്യന്തര കലാപത്തിൻ്റെ പിടിയിൽ അമർന്നിരിക്കുന്ന സിറിയയിൽ, വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷം. സംഘർഷത്തിൽ മരണം 200 കടന്നു.സാധാരണക്കാരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ബിലിൽ ഒരുപാട് ദിവസമായി സൈന്യവും സായുധ സംഘവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം നിരവധി വിമതർ അലെപ്പോ നഗരം പിടിച്ചടക്കി. ഇതാദ്യമായാണ് വിമതർ അലെപ്പോ നഗരത്തിലേക്കെത്തുന്നത്.
അലെപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും ഇവർ ഏറ്റെടുത്തതായാണ് വിവരം. ഇഡ്ബിൽ, അലെപ്പോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടം നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 2020ന് ശേഷം മേഖലയിൽ നടക്കുകയാണ് ഏറ്റവും വലിയ സായുധകലാപമാണിത്.