പുത്തൻ മാറ്റത്തിനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. വിവിധ പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക് കുതിച്ച് സിയാൽ. 200 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികൾ 19ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ, ഫുൾ ബോഡി സ്കാനറുകൾ, എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം, സ്മാർട്ട് സെക്യൂരിറ്റി ഇങ്ങനെ വിവിധ പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക് മാറുകയാണ് സിയാൽ. 200 കോടി രൂപ ചിലവിലാണ് വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. 4,000 ക്യാമറകൾ സ്ഥാപിച്ചു.ഫുൾ ബോഡി സ്കാനറുകൾ വഴി യാത്രക്കാരുടെ പരിശോധ വേഗത്തിലാക്കാൻ സാധിക്കും. സൈബർ ഭീഷണികളെ നിരന്തരം നിരീക്ഷിക്കാൻ സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്ററുകളും സജ്ജമായി.
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷ വർധിപ്പിക്കാനും, ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനും ഇതിലൂടെ കഴിയും. സിയാൽ 2.0 പദ്ധതി മെയ് 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്പൂർണ ഡിജിറ്റൽവത്കരണത്തിലൂടെ കൂടുതൽ വളർച്ച കൈവരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.