ചെങ്ങമനാട്: ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐ.സി.എ.ഒ) 80-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി 500 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.
സിയാൽ ഗോൾഫ് കോഴ്‌സിൽ നടന്ന വൃക്ഷത്തൈ നടുന്ന ചടങ്ങ് സി. ഐ. എസ്. ഫ് സീനിയർ കമാൻഡന്റ് ശ്രീ. നാഗേന്ദ്ര ദേവ്രാരി ഉദ്ഘാടനം ചെയ്തു.



