Monday, October 27, 2025
No menu items!
Homeവാർത്തകൾസിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. താൽക്കാലിക പരീക്ഷാ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. 10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവയാണ് നടക്കുക. 10–ാം ക്ലാസ് പ്രധാന പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്കാണ് ആദ്യ പരീക്ഷ. 12–ാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 17ന് ആരംഭിക്കും. ബയോടെക്നോളജി, ഓൻട്രപ്രനർഷിപ് എന്നിവയാണ് ആദ്യം നടക്കുക.

ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10.30 ന് ആയിരിക്കും എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷകൾ ആരംഭിക്കുകയെന്നും അധിക‍ൃതർ പറഞ്ഞു. പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments