കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങള്‍ക്കിടെ സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.
സമിതി ചെയർമാൻ ഷാജി എൻ. കരുണ്‍, കണ്‍വീനർ മിനി ആന്‍റണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സമിതിയില്‍നിന്ന് പുറത്താക്കിയ മുകേഷ് ഒഴികെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമ നയം രൂപീകരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് സർക്കാർ സമിതി രൂപവത്കരിച്ചത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായാണ് സമിതിയുടെ യോഗം.



