Sunday, August 3, 2025
No menu items!
Homeവാർത്തകൾസാഹിത‍്യകാരനും, നാടകപ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു

സാഹിത‍്യകാരനും, നാടകപ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു

വയനാട്: സാഹിത‍്യകാരനും, നാടകപ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. 70 വയസായിരുന്നു. വയനാട് നടവയലിലെ ചീങ്ങോട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി കനവ് എന്ന പേരില്‍ വിദ‍്യാഭ‍്യാസ സ്ഥാപനം തുടങ്ങിയതും അവരുടെ മനുഷ‍്യാവകാശങ്ങള്‍ക്കായി പോരാടിയ കെ ജെ ബേബിയുടെ നാടുഗദ്ദിക എന്ന നാടകവും വളരെ പ്രശസ്തമാണ്.

കണ്ണൂർ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27 നാണ് ബേബിയുടെ ജനനം. 1973ല്‍ കുടുംബം വയനാട്ടിലേക്ക് കുടിയേറി. 1994 ല്‍ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത‍്യ അക്കാദമി അവാർഡും മുട്ടത്തു വർക്കി അവാർഡും ലഭിച്ചു. നാടകപ്രവർത്തകനും നോവലിസ്റ്റും, നക്സലൈറ്റും എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കെ ജെ ബേബി കനവ് എന്ന വിദ‍്യാഭ‍്യാസ സ്ഥാപനം ആരംഭിച്ചതോടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments