Tuesday, August 5, 2025
No menu items!
Homeവാർത്തകൾസായി ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് സെൻ്റർ ...

സായി ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് സെൻ്റർ (നവജീവനം) അടൂരിൽ വരുന്നു

അടൂർ: അടൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശബരിഗിരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ( ജീവതാളം) പദ്ധതിയുടെയും ആറ്റിങ്ങൽ തോന്നക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായി ഗ്രാമത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡയാലിസിസ് സെൻ്റർ അടൂരിനു അടുത്ത് ഏഴാം മയിൽ എന്ന സ്ഥലത്തു വരാൻ പോകുന്നത്. ഒപ്പം ശബരിഗിരി ഇൻഡസ്ട്രിയിൽ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റും ആരംഭിക്കാവാൻ തീരുമാനിച്ചു. രണ്ടു മാസത്തിനുള്ളിൽ അതു നടപ്പാക്കണമെന്നും യോഗത്തിൽ പ്രഖ്യാപിച്ചു.

ആലോചന യോഗത്തിൽ സൊസൈറ്റി ചീഫ് പ്രൊമോട്ടർ ജയ് സൂര്യ ഗംഗാധരൻ അധ്യക്ഷൻ ആയി. അഞ്ചു ലക്ഷത്തിൽ അധികം സൗജന്യ ഡയാലിസിസ് നടത്തി ലോക റെക്കോർഡിനും അർഹനായ ശ്രീ കെ.എൻ.ആനന്ദ് കുമാറാണ് ഡയല്യസിസ് എന്നത് ഒരു പുണ്യ കർമ്മം ആണെന്ന് അതിനു നമ്മുടെ നാടിന്റെ എല്ലാഭാഗത്തു നിന്നും സഹായം ഉണ്ടാകണമെന്നും ഉത്ഘാടനം ചയ്തു സംസാരിച്ചു. ആലോചനയോഗത്തിന് ശേഷം ശബരിഗിരിയുടെ ജീവതാളം പദ്ധതി പ്രകാരം ഡയാലിസിസ് രോഗികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ ഡയാലിസിസ് കിറ്റും മരുന്നുകളും ശബരി ഗിരി സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത എല്ലാവർക്കും നൽകുകയും ചെയ്തു.

ഡോക്ടർ സുശീലൻ ലൈഫ് കെയർ ക്ലിനിക് , ഫാദർ തോമസ് , ആദർശ് സീനിയർ ഡയല്യസിസ് ടെക്കോണയോളജിസ്റ് , ഡി വൈ എസ് പി ക്രൈം ബ്രാഞ്ച് സുനിൽ കുമാർ, ശ്രീ കേശവ മോഹൻ സർ എന്നിവർ ആശംസകൾ പറഞ്ഞു. സൊസൈറ്റി അംഗങ്ങൾ ആയ ശ്രീമതി കലചന്ദ്രൻ സ്വാഗതവും, ശ്രീ പ്രദീപ്‌ നിലാവ് കൃതജ്ഞതയും രേഖപെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments