Tuesday, October 28, 2025
No menu items!
Homeവാർത്തകൾസാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ചെങ്ങമനാട്: സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്ത പദ്ധതികള്‍ക്കായുളള അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ (www.suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓരോ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ മാനദണ്ഡങ്ങളും സുനീതി പോര്‍ട്ടലില്‍ ലഭ്യമാണ്.

  1. വിദ്യാകിരണം : സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി. ഒന്നു മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നു.
  2. വിദ്യാജ്യോതി : സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാരിതര അംഗീകൃത സ്‌കൂള്‍ എന്നീ സ്ഥാപനങ്ങില്‍ ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള ധനസഹായം (ഹോസ്റ്റല്‍ ഫീസ്, പഠനോപകരണങ്ങള്‍, യാത്രാ ചെലവ്, യൂണിഫോം, കുട, പാദരക്ഷകള്‍ തുടങ്ങിയവയെല്ലാം.
  3. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് : ഒന്നാം ക്ലാസ്സ് മുതല്‍ പിജി/പ്രൊഫഷണല്‍ കോഴ്‌സ് വരെ. സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 40 ശതമാനവും അതില്‍ കൂടുതലും വൈകല്യ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. മുന്‍വര്‍ഷം കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹതപെട്ട അപേക്ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു.
  4. വിജയാമൃതം പദ്ധതി (ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി, ഡിപ്ലോമ, ബി.എഡ്, (60 ശതമാനം മാര്‍ക്ക് ആര്‍ട്‌സ് വിഷയത്തില്‍ , 80 ശതമാനം മാര്‍ക്ക് എം.എഡ്.പി.ജിയും/തത്തുല്യ കോഴ്‌സ് ബിരുദാനന്തര സയന്‍സ് വിഷയത്തില്‍). ബിരുദം / പി.ജിക്ക് തത്തുല്യമായ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ തലത്തില്‍ ശാസ്ത്ര വിഷയങ്ങളില്‍ 80 ശതമാനം,മാനവിക വിഷയങ്ങള്‍ക്ക് 60 ശതമാനമോ അതിനു മുകളിലോ വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
  5. വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് : ശാരീരിക മാനസിക അവശതകള്‍ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠനം നടത്താനാവാത്തവര്‍ക്ക് ഓപ്പണ്‍ യൂണിവേര്‍സിറ്റി പ്രോഗ്രാം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നിവ വഴി വീട്ടില്‍ തന്നെ ഇരുന്ന് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
  6. പരിണയം : ഭിന്നശേഷിക്കാരായവരുടെ പെണ്‍മക്കള്‍ക്കും/ ഭിന്നശേഷി ക്കാരായ പെണ്‍ക്കുട്ടികള്‍ക്കും, വിവാഹ ധനസഹായം നല്‍കുന്ന പദ്ധതി
  7. റീഡേഴ്‌സ് അലവന്‍സ് : കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്ക് ധനസഹായം അനുവദിയ്ക്കുന്ന പദ്ധതി.
  8. ഭിന്നശേഷിക്കാര്‍ക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുളള പദ്ധതി : അംഗപരിമിതര്‍ക്ക് തടസമാകുന്ന വൈകല്യം മറികടക്കാന്‍ ഉതകുന്ന നൂതന സാങ്കേതിക ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീ9 റീഡര്‍, ഡെയ്‌സി പ്ലയര്‍, സെറിബ്രല്‍ പാര്‍സി വീല്‍ ചെയര്‍, ടാല്‍ക്കിംഗ് കാല്‍ക്കുലേറ്റര്‍.
  9. വികലാംഗ ദുരിതാശ്വാസ നിധി ധനസഹായം : വികലാംഗരായ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ചികിത്സാധനസഹായമായി ഒറ്റതവണ പരമാവധി 5,000 രൂപ നല്‍കി വരുന്നു.
  10. സ്വാശ്രയ : 50 ശതമാനം കൂടുതല്‍ ഭിന്നശേഷിയുള്ള വ്യക്തികളെ സംരക്ഷിക്കുന്ന അച്ഛന്‍/അമ്മ/അടുത്ത ബന്ധുക്കള്‍ക്ക് നല്‍കുന്ന ഒറ്റത്തവണ സ്വയം തൊഴില്‍ ധനസഹായം.
  11. മാതൃജ്യോതി : ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ക്രമത്തില്‍ 24 മാസത്തേക്ക് നല്‍കുന്ന ധനസഹായം,
  12. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മുതല്‍ ഡിപ്ലോമ/ഡിഗ്രീ/പിജി വരെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതി.
  13. സഫലം പദ്ധതി (ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക്) : ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷനല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുള്ള (ടി ജി) വിദ്യാര്‍ഥികള്‍ക്ക് പഠന ചെലവായി പരമാവധി 1 ലക്ഷം രൂപയുടെ ധനസഹായ പദ്ധതി.
  14. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/താമസ സൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി : വീടുകളില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം/ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതിന് പ്രതിമാസം 4000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി.
  15. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹധനസഹായം നല്‍കുന്ന പദ്ധതി : ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സ്ത്രീ/പുരുഷന്‍ ആയി മാറിയിട്ടുള്ളവരും നിയമപരമായി വിവാഹം ചെയ്തവരുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായമായി അനുവദിക്കുന്ന പദ്ധതി.
  16. വയോമധുരം പദ്ധതി : സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി.
  17. മന്ദഹാസം പദ്ധതി : ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചുകൊടുക്കുന്ന പദ്ധതി
  18. മിശ്ര വിവാഹിതര്‍ക്കുളള ധനസഹായം : പട്ടികജാതി / പട്ടികവര്‍ഗ്ഗം ഒഴികെയുള്ള മിശ്രവിവാഹം ചെയ്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി, പദ്ധതി മുഖേന അനുവദിക്കുന്ന സാമ്പത്തിക ധനസഹായം 30,000 രൂപ.
  19. സഹചാരി : പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന കാര്യ നിര്‍വ്വഹണങ്ങളിലും സംഘടനകള്‍/ എ9ജിഒ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍/പ്രൈവറ്റ്സ്ഥാ പനങ്ങള്‍ എ9 എസ് എസ്, എ9 സിസി/എസ് പി സി യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് യുണിറ്റുകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ്, നല്‍കുന്നതോടൊപ്പം പ്രശംസാ പത്രവും മൊമെന്റോയും നല്‍കി ആദരിക്കുന്നു.
  20. പരിരക്ഷ : അടിയന്തര സാഹചര്യങ്ങളില്‍ (അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍) എന്നിവയ്ക്ക് ഇരയാകുന്ന 40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കും അടിയന്തിര പ്രാഥമിക ശുശ്രൂഷ (ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, അടിയന്തിര വൈദ്യസഹായം) നല്‍കുന്ന പദ്ധതി.
  21. ശ്രേഷ്ഠം പദ്ധതി : കലാ-കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ആര്‍പിഡബ്ലിയുഡി ആക്ട് അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള പദ്ധതി. ഒരു ജില്ലയിലെ കലാ മേഖലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും, കായിക മേഖലയില്‍ നിന്നുള്ള അഞ്ചുപേര്‍ക്കുമായി ആകെ 10 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായം അനുവദിക്കുന്നു.
  22. വയോമിത്രം : വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്‌.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments