തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നതിനായി സർക്കാർ 2024 ജൂൺ 24 മുതൽ ആഗസ്റ്റ് 24 വരെ സമയം അനുവദിച്ചിരുന്നു. പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നതിൻ്റെ അടിസ്ഥാനത്തിൽ 2024 സെപ്തംബർ 30 വരെ ദീർഘിപ്പിക്കാനാനാണ് സർക്കാർ തീരുമാനിച്ചത്.