Friday, February 27, 2026
No menu items!
Homeവാർത്തകൾസാഫ് വെങ്കല മെഡൽ ജേതാവ് ജ്യൂവൽ തോമസിനെയും രക്ഷകർത്താക്കളെയും, പരിശീലകനെയും ആദരിച്ചു

സാഫ് വെങ്കല മെഡൽ ജേതാവ് ജ്യൂവൽ തോമസിനെയും രക്ഷകർത്താക്കളെയും, പരിശീലകനെയും ആദരിച്ചു

മുണ്ടക്കയം: ചെന്നൈയിൽ നടന്ന 7 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുത്ത ജൂനിയർ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വി എച്ച് എസ് ഇ വിദ്യാർത്ഥി ജ്യൂവൽ തോമസിനെയും, ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി ഡയറക്ടർ സന്തോഷ്ജോർജിനെയും, ജൂവലിൻ്റെ രക്ഷകർത്തക്കളായ ടി.സി തോമസ്, ഗീതാ തോമസ് എന്നിവരെയും സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ,എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, പി എസ് എച്ച് എം ഇൻ.ചാർജ് ലേഖ ജി.എം, പി റ്റി എ പ്രസിഡൻ്റ് ഡോ: അനഘ എം ജി , ഹയർ സെക്കണ്ടറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, സുനിൽകുമാർ ബി, രതിഷ് വി എസ്, സന്തോഷ് പി ജി , ജയലാൽ കെ വി , സുനിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

വെങ്കല മെഡൽ ജേതാവ് ജ്യൂവൽ തോമസിനെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മെമോന്റോ നൽകിയും , പരിശീലകൻ സന്തോഷ് ജോർജിനെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരനും, ജൂവൽ തോമസിന്റെ പിതാവ് കുട്ടിക്കാനം ക്യാമ്പിലെ കെ എ പി അഞ്ചാം ബറ്റാലിയൻ സി ഐ സി ജെ തോമസിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ പ്രദീപും മാതാവ് പീരുമേട് സി പി എം സ്കൂൾ അധ്യാപിക ഗീതാ തോമസിനെ പ്രിൻസിപ്പാൾ ഡോ. ഡി ജെ സതീഷും പൊന്നാട അണിയിച്ചു ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments