കൊടകര: സാധുജന സേവന അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റി കേരള സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഹാത്മാ അയ്യൻ കാളിയുടെ 161- മത് ജയന്തി ആഘോഷവും 2023-24 അധ്യയന വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു. സൊസൈറ്റി പ്രസിഡന്റ് പി എ നാരായണൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ. കെ. സദാശിവൻ ജയന്തി ആഘോഷം ഉദ്ഘാടനം നിർവഹിച്ചു. തിലകൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി സുരേഷ് കുന്നപ്പള്ളി റിപ്പോർട്ട് അവതരണം നടത്തി.
ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ഡോക്ടർ ബി ആർ അംബേദ്കർ പുരസ്കാരം സിനിമ സീരിയൽ നടനും പ്രൊഡക്ഷൻ കൺട്രോളും മിമിക്രി ആർട്ടിസ്റ്റുമായ ഗിരീഷ് കരുവന്തല കുട്ടികൾക്ക് നൽകി നിർവഹിച്ചു. എസ് എൻ ട്രസ്റ്റ് ചെയർമാൻ രാജൻ ബാബു, ശ്രീ സയിദ് ഷെബിൽ ഹൈദറൂസി തങ്ങൾ, വൈസ് പ്രസിഡന്റ് ടി എ വേലായുധൻ, രക്ഷാധികാരി കെ എ കുട്ടൻ, ജോയിന്റ് സെക്രട്ടറി പ്രനില ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു. പുരസ്കാരം ഏറ്റുവാങ്ങുന്നതിനായിട്ട് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.