Sunday, December 21, 2025
No menu items!
Homeവാർത്തകൾസാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍

സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍

കൊല്ലം: വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്. ഇതിന് ഉപയോഗിച്ചതാകട്ടെ ഏകമകളുടെ വിവാഹത്തിനായി കരുതിവെച്ച പണവും. തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്. മുമ്ബുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയില്‍ ക്ലിനിക്ക് എന്ന പേരില്‍ പുതുക്കി പണിയുകയായിരുന്നു. ചിങ്ങമാസത്തില്‍ ഉദ്ഘാടനം എന്ന ലക്ഷ്യത്തോടെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയായണ്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ട്.

തൃക്കുന്നപ്പുഴയില്‍ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ആഗ്രഹം പൂർത്തിയാകും മുമ്ബ് വന്ദന കൊല്ലപ്പെട്ടു. ഇതോടെ മകളുടെ ഓർമ നിലനിർത്താൻ ആതുരാലയം നിർമിക്കാൻ മാതാപിക്കാള്‍ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments