Tuesday, October 28, 2025
No menu items!
Homeവാർത്തകൾസാങ്കേതിക വിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കുന്നു: മന്ത്രി ആർ.ബിന്ദു

സാങ്കേതിക വിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കുന്നു: മന്ത്രി ആർ.ബിന്ദു

ചേര്‍ത്തല: ശാസ്ത്ര സാങ്കേതിക വിദ്യകള്‍ അനുദിനം കുതിച്ചുപായുമ്പോള്‍ അതിനൊപ്പം സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെയും ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മികവോടെ വളരുന്നതിനൊപ്പം സമൂഹത്തിന്റെ വികസനത്തിനുതകുന്ന തരത്തില്‍ സംവിധാനങ്ങളൊരുക്കുന്ന സാങ്കേതിക വിദഗ്ധരെയാണ് സൃഷ്ടിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ നാലരകോടി രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന മെക്കാനിക്കല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുതന്നെ വാഗ്ദാനങ്ങളാകുന്ന നവസംരഭകരെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും പ്രോത്സാഹനങ്ങളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പുനല്‍കുന്നുണ്ടെന്നും മന്ത്രിപറഞ്ഞു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യം വിടുന്നവര്‍ ചെല്ലുന്ന സ്ഥാപനത്തിന്റെ മികവും അംഗീകാരവും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഐ.റംലാബീവി പദ്ധതി വിശദീകരിച്ചു.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍.സീമ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളിഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്.അജയകുമാര്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍.ദീപ, വാര്‍ഡ് കൗണ്‍സിലര്‍ സീമഷിബു, മുന്‍ പ്രിന്‍സിപ്പല്‍ ഹരിലാല്‍.എസ്.ആനന്ദ്, പി.ടി.എ പ്രസിഡന്റ് സി.ആര്‍.രാജേഷ്, പി.സി.ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments