Monday, July 7, 2025
No menu items!
Homeകാമ്പസ് ടൈംസാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

തിരുവനന്തപുരം : വിദ്യാഭ്യാസ രം​ഗത്തും ആതുരശുശ്രൂശ രം​ഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എയ്സ് കോളേജ് ഓഫ് ​എഞ്ചിനിയറിം​ഗ് പ്രവർത്തന മികവിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിതിനൊപ്പം സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി മാറിയിരിക്കുകയാണ്.

ഉയർന്ന നിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിലും പഠനമികവിന് പ്രൊഹത്സാഹനം നൽകുന്നതിലും മറ്റുകോളേജുകളിൽ നിന്നും ഒരുപടി മുന്നിലാണ് എയ്സ് കോളേജ് ഓഫ് ​എഞ്ചിനിയറിം​ഗ്. സിവിൽ എഞ്ചിനീയറിംഗ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് , എറോണോട്ടിക്കൽ എഞ്ചിനീയറിംഗ് എന്നീ അഞ്ച് അടിസ്ഥാന എഞ്ചിനീയറിംഗ് ശാഖകളോടെ ആരംഭിച്ച കോളേജ് ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ അക്കാദമിക വർഷങ്ങളിൽ കൈവരിച്ചിരിക്കുന്നത്.

360 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള പ്രാരംഭ ശേഷിയോടുകൂടി പ്രവർത്തനം തുടങ്ങിയ കോളേജ്, സാങ്കേതിക മേഖലയിലെ വളർച്ച മുൻകൂട്ടി കണ്ട് കഴിഞ്ഞ അക്കാദമിക വർഷം ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരത്തോടെ പുതിയ കോഴ്സുകളായ മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തന മികവിന് ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ് മെകാട്രോണിക്സ് എന്ന കോഴ്സ് , ഈ കോഴ്സിന് അം​ഗീകാരം ലഭിച്ചതിലൂടെ കോളേജിന്റെ അക്കാദമിക് സ്പെക്ട്രം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. ഇതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സീറ്റുകളുടെ എണ്ണം 450 ആയി വർദ്ധിപ്പിക്കുകയും ചെയ്തു, എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാ​ഗ്ദാനം ചെയ്യുന്ന ​ഗുണനിലവാരമുളള വിദ്യാഭ്യാസവും പാഠ്യേതര വിഷയങ്ങൾക്ക് നൽകുന്ന സംഭാവനയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ നൽകുന്ന നാക്ക് അക്രിഡിറ്റേഷൻ കോളേജിന് ലഭിച്ചു കഴിഞ്ഞു.

അക്കാദമിക രം​ഗത്ത് ലഭിക്കാൻ ഏറെ പ്രയാസം നിറഞ്ഞ നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷന്റെ അംഗീകാരങ്ങൾ എറോണോട്ടിക്കൽ എഞ്ചിനീയറിം​ഗിനും , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിം​ഗിനും ഇതിനോടകം ലഭിക്കുകയും ചെയ്തു. ഈ
അം​ഗീകാരങ്ങൾ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ ​ഗുണമേന്മ വിളിച്ചോതുന്നതാണ്.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോ​ഗതി നേടിയെടുക്കാൻ കഴിയു എന്ന ആപ്തവാക്യം മുഖമുദ്രയാക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിൽ മികച്ച വിദ്യാഭ്യാസം നൽകുക, രാജ്യത്തിന്റെ സാങ്കേതിക, സാമൂഹിക പുരോഗതിയിലേക്ക് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments