ഫുക്കെറ്റ്: സാങ്കേതിക തകരാര്‍ മൂലം എയര്‍ ഇന്ത്യ വിമാനം നാലുദിവസമായി കുടുങ്ങിയ നിലയില്‍ തായ്ലന്‍ഡില്‍. നവംബര്‍ 16-ന് തായ്ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. നൂറോളം യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. ആറു മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞ വിമാനം നാലു ദിവസമായിട്ടും പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ്.
നവംബര്‍ 16 ന് രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ആറുമണിക്കൂര്‍ വൈകുമെന്നായിരുന്നു യാത്രക്കാരെ ആദ്യം അറിയിച്ചിരുന്നത്. യാത്രക്കാരെ ആദ്യം വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നീട് തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം റദ്ദാക്കിയെന്നും യാത്രക്കാരെ അറിയിച്ചു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീണ്ടും പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തില്‍ കയറ്റുകയും യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല എന്ന് കാണിച്ച് വിമാനം ഫുക്കെറ്റില്‍ തന്നെ ഇറക്കുകയായിരുന്നു.
ഹോട്ടല്‍ താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ ഓണ്‍ ഗ്രൗണ്ട് സഹായവും യാത്രക്കാര്‍ക്ക് നല്‍കിയതായി അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എയര്‍ലൈന്‍ പ്രതിനിധികളില്‍ നിന്ന് യാത്രക്കാര്‍ക്ക് തൃപ്തികരമായ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ യാത്രക്കാരുടെ അക്ഷമ നിറയുന്നുണ്ട്.



