തൃശൂർ: സഹോദരങ്ങളായ രണ്ടു പേരെ നെല്‍പാടത്ത് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തളി പിലക്കാട് സ്വദേശികളായ കുണ്ടന്നൂർ ചീരമ്ബത്തൂർ വീട്ടില്‍ രവീന്ദ്രൻ (60) അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.
നെല്‍പാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് കരുതുന്നു. സമീപത്തു തന്നെ ഒരു കാട്ടുപന്നിയും ചത്തു കിടപ്പുണ്ട്. ഇരുവരും വെള്ളിയാഴ്ച രാത്രിയില്‍ മീൻ പിടിക്കാൻ പോയതായിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.