ചെങ്ങമനാട്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. ഒറ്റത്തവണയായി 30000 രൂപ ധനസഹായം ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷം തൊഴില്‍ സംരംഭം നടപ്പിലായിരിക്കണം. ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം. അങ്കണവാടികളില്‍ നിന്നും ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. മുന്‍വര്‍ഷം ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.