Wednesday, December 24, 2025
No menu items!
Homeവാർത്തകൾസമയനിഷ്ഠയുടെ പ്രാധാന്യം ഓർമിപ്പിച്ച് രാഹുൽ ഗാന്ധി വൈകിവന്നതിനുള്ള ശിക്ഷ ഏറ്റുവാങ്ങി

സമയനിഷ്ഠയുടെ പ്രാധാന്യം ഓർമിപ്പിച്ച് രാഹുൽ ഗാന്ധി വൈകിവന്നതിനുള്ള ശിക്ഷ ഏറ്റുവാങ്ങി

ദില്ലി: മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുൽ ഗാന്ധി വൈകിയതിനുള്ള ശിക്ഷ ഏറ്റുവാങ്ങി. ക്യാമ്പ് മേധാവി സച്ചിൻ റാവുവിൽ നിന്ന് ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന നിർദേശം സച്ചിൻ റാവു ഓർമ്മിപ്പിച്ചപ്പോൾ ആണ് രാഹുൽ ഗാന്ധി പത്ത് തവണ പുഷ് അപ്പ് എടുക്കാനുള്ള ശിക്ഷ ഏറ്റുവാങ്ങിയത്. പരിശീലന ക്യാമ്പിൽ സമയനിഷ്‌ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.

ഞായറാഴ്ച വൈകിട്ട് പരിശീലന ക്യാമ്പിലെ സെഷനിൽ പങ്കെടുക്കാൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ ഗാന്ധിയെത്തിയത്. രാഹുൽ ഗാന്ധി ശിക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ നിയമപ്രകാരം പത്ത് പുഷ് അപ്പുകൾ എടുക്കണമെന്ന് സച്ചിൻ റാവു ആവശ്യപ്പെട്ടു. വേദിയിലെ തൻ്റെ ഇരിപ്പിടത്തിൽ ഇരിക്കും മുൻപ് തന്നെ ക്യാമ്പ് മേധാവിയുടെ നിർദേശം പാലിച്ച് രാഹുൽ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികൾക്ക് മുന്നിൽ പുഷ് അപ്പ് എടുത്തു. പ്രതിനിധികൾ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.

തുടർന്ന് ഡിസിസി പ്രസിഡൻ്റുമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി പാർട്ടിയുടെ ഭാവി പദ്ധതികളെ കുറിച്ചും പരിശീലന ക്യാമ്പിൻ്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ കരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാർട്ടി പ്രവർത്തകർ പാലിക്കേണ്ട അച്ചടക്കത്തിനും ഉത്തരവാദിത്തത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു പരിപാടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments