Saturday, February 14, 2026
No menu items!
Homeവാർത്തകൾസമത ഗ്രാമീണ ഗ്രന്ഥശാല വാര്‍ഷികവും ക്രിസാന്താ പുരസ്‌ക്കാര വിതരണവും

സമത ഗ്രാമീണ ഗ്രന്ഥശാല വാര്‍ഷികവും ക്രിസാന്താ പുരസ്‌ക്കാര വിതരണവും

പുനലാല്‍: പുനലാല്‍ സമത ഗ്രാമീണ ഗ്രന്ഥശാലയുടെ രണ്ടാം വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജി. സ്റ്റീഫന്‍ എം.എല്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ്. രാഹുല്‍ മുഖ്യാതിഥിയായി. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. സ്റ്റുവര്‍ട്ട് അധ്യക്ഷനായി. ഡെയില്‍ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ്, ശാന്താദാസ് എന്നിവരുടെ സ്മരണാര്‍ത്ഥം ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ക്രിസാന്താ പുരസ്‌കാരം ഡെയില്‍ വ്യൂ ഡയറക്ടര്‍ ഡിപിന്‍ ദാസ് വിതരണം ചെയ്തു.

ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോയുടെ പ്രവര്‍ത്തനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയവരെയും വ്യത്യസ്തമേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കമല്‍രാജ്, ഗ്രാമ പഞ്ചായത്തംഗം സുനിത സുരേഷ്, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് എ.സജാദ്, ഭാരവാഹികളായ അനീഷ് ചന്ദ്ര, വിപിന്‍ജോണ്‍, വിനോദ് കെ., ലത.എസ്, സെക്രട്ടറി ഡി. ജോണ്‍ദാസ്, രജിത്ത് രാജു എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments