Wednesday, February 11, 2026
No menu items!
Homeവാർത്തകൾസമഗ്ര ആരോഗ്യ സംരക്ഷണത്തിന്റെ അനിവാര്യത ഓർമിപ്പിച്ച് തലയോലപ്പറമ്പിൽ ത്രിദിന സെമിനാർ

സമഗ്ര ആരോഗ്യ സംരക്ഷണത്തിന്റെ അനിവാര്യത ഓർമിപ്പിച്ച് തലയോലപ്പറമ്പിൽ ത്രിദിന സെമിനാർ

തലയോലപ്പറമ്പ് : ചെറുപ്പക്കാർ പലരും പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുന്നതു പതിവാകുന്നതും, ക്യാൻസർ പടർന്നു പിടിക്കുന്നതും, അസ്ഥി – നാഡീരോഗങ്ങൾ വർധിച്ചുവരുന്നതും, ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതുമെല്ലാം ഈ തലമുറയുടെ ആരോഗ്യം തകരാറിലാകുന്നതിന്റെ തെളിവാണ്. പി. യു. തോമസ് നേതൃത്വം നൽകുന്ന കോട്ടയം നവജീവൻ ട്രസ്റ്റും തലയോലപ്പറമ്പ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്ന് നവംബർ 26,27,28 തീയതികളിൽ വൈകിട്ട് 6 മുതൽ 8 മണിവരെ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വച്ചു ത്രിദിന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.
കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ ഡോ. വിനീത ജോസ്, ഡോ. സിറിൽ ജേക്കബ്, ഡോ. സെബാസ്റ്റ്യൻ മലയിൽ എന്നിവർ ക്‌ളാസ് നയിക്കും. പി യു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. തലയോലപ്പറമ്പ് വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്യും.
15 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ജാതി മത ഭേദമന്യേ ക്ലാസ്സിൽ പങ്കെടുക്കാം. കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, സഹവികാരി ഫാ. ആൽജോ കളപ്പുരക്കൽ, ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് മാത്യു പാലച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments