ആലപ്പുഴ: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6 മുതൽ 14 വരെ ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം ഉള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ഓണം ജില്ലാ ഫെയർ സംഘടിപ്പിക്കുന്നു.
ജില്ലാ ഫെയറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബർ 6) വൈകുന്നേരം ആറുമണിക്ക് എച്ച് സലാം എംഎൽഎയുടെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയാകും. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി നിർവഹിക്കും. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, സപ്ലൈകോ മാനേജിങ് ഡയറക്ടർ പി ബി നൂഹ് , നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ജി സതീദേവി, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, സപ്ലൈകോ മേഖല മാനേജർ ബി ജ്യോതിലക്ഷ്മി എന്നിവർ സംസാരിക്കും.
വിവിധ സാധനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കും. വിവിധ കമ്പനികളുടെ ഇരുന്നൂറോളം ഉത്പ്പന്നങ്ങൾ ഓഫറുകളോടെയും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ ആയിരിക്കും ഓണം ഫെയറിന്റെ പ്രവർത്തനസമയം. ഫെയറിനോട് അനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കും.



