Thursday, March 12, 2026
No menu items!
Homeവാർത്തകൾസന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടിലാകുന്ന മലയിന്‍കീഴ് ശാന്തുംമൂലയിലെ എസ്.ബി.ഐ എ.റ്റി.എം ഇടപാടുകാർക്ക് ദുരിതമാകുന്നു

സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടിലാകുന്ന മലയിന്‍കീഴ് ശാന്തുംമൂലയിലെ എസ്.ബി.ഐ എ.റ്റി.എം ഇടപാടുകാർക്ക് ദുരിതമാകുന്നു

മലയിന്‍കീഴ് : മലയിന്‍കീഴ് ശാന്തുംമൂലയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടിലാണ്. മലയിന്‍കീഴ് പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ എസ്.ബി.ഐ യുടെ എ.റ്റി.എം കൗണ്ടറാണ് ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്നത്.
രാത്രിസമയങ്ങളില്‍ പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് കീപാഡ് കാണാനോ, പണം പരിശോധിക്കാനോ കഴിയാത്ത അവസ്ഥയാണ്. കൗണ്ടറില്‍ വെളിച്ചമില്ലാത്ത് സാമൂഹിക വിരുദ്ധരുടെ ശല്യത്തിനും വയോധികരില്‍ നിന്നും പണം തട്ടിയെടുക്കാനും സാധ്യതയുണ്ട്. ഇത് വലിയ സുരക്ഷാഭീഷണിയാണ്. കൂടാതെ, സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമായി ലഭിക്കുന്നതിനും വെളിച്ചക്കുറവ് തടസ്സമാകും. ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം കൗണ്ടറിനു അകത്തും പുറത്തുമുള്ള ലൈറ്റുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് ഇടപാടുകാരുടെയും നാട്ടുകാരുടെയും ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments