Tuesday, July 8, 2025
No menu items!
Homeവാർത്തകൾസന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ

സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ

ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിച്ചായിരിക്കും ഇനി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസ നൽകുക. അതേ സമയം, വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം കഴിഞ്ഞ ദിവസം കാനഡ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം.

ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2018-ൽ പദ്ധതി ആരംഭിച്ചത്. ഇന്ത്യ, ആൻ്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments