എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 30 അംഗ പരിശീലന ക്യാമ്ബില്‍നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. സഞ്ജു ജി യാണ് ടീമിനെ നയിക്കുന്നത്. ഹജ്മല്‍ എസാണ് വൈസ് ക്യാപ്റ്റൻ 17 വയസ്സുള്ള മുഹമ്മദ് റിഷാദ് ഗഫൂറും ടീമിലുള്‍പ്പെട്ടിട്ടുണ്ട്. ബിബി തോമസ് ആണ് ടീം കോച്ച്.
ടീം: ജി സഞ്‌ജു (എറണാകുളം). ഹജ്മല്‍ എസ് (വൈസ് ക്യാപ്റ്റൻ, പാലക്കാട്), മുഹമ്മദ് അസ്ഹർ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്), മുഹമ്മദ് അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദില്‍ അമല്‍ (മലപ്പുറം), മനോജ് എം (തിരുവനന്തപുരം), മുഹമ്മദ് റിയാസ് പി ടി (പാലക്കാട്), മുഹമ്മദ് മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ് അർഷാഫ് (മലപ്പുറം), മുഹമ്മദ് റോഷല്‍ പി പി (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സല്‍മാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗില്‍ബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂർ (മലപ്പുറം), ഷിജിൻ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് അജ്സാല്‍ (കോഴിക്കോട്), അർജുൻ വി (കോഴിക്കോട്), ഗനി അഹമ്മദ് നിഗം (കോഴിക്കോട്).
കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ച് റൗണ്ട് 20 മുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് എച്ചിലാണ് കേരളം. 20ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ റെയില്‍വേ സ് ആണ് എതിരാളികള്‍. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം മത്സരിക്കും. ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍ മത്സരിക്കുക. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡിസംബർ 5 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കും.